ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്; ന്യൂകാസിലിനെ തകര്‍ത്ത് ചെല്‍സി

സ്റ്റാംഫോര്‍ഡ്‌: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ന്യൂകാസിലിനെ തകര്‍ത്ത് ചെല്‍സി . ജയത്തോടെ ചെല്‍സി നാലാം സ്ഥാനെത്തെത്തി. എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ചാണ് ചെല്‍സിയുടെ മിന്നും ജയം.

മാര്‍ക്കോ അലോണ്‍സയാണ് 73-ാം മിനിറ്റില്‍ ചെല്‍സിയുടെ വിജയഗോള്‍ നേടിയത്. മറ്റൊരു മല്‍സരത്തില്‍ ടോട്ടന്‍ഹാം ലീഗിലെ അവസാന സ്ഥാനക്കാരായ വാറ്റ്ഫോഡിനോട് സമനില വഴങ്ങി.

ആറാം മിനിറ്റില്‍ ഡോകൊറിലൂടെ വാറ്റ്ഫോഡ് ലീഡ് നേടി. എന്നാല്‍ 86-ാം മിനിറ്റില്‍ ഡെലെ അലിയുടെ ഗോളിലൂടെ സ്പര്‍സ് രക്ഷപ്പെടുകയായിരുന്നു. ഇന്നലെ നടന്ന മറ്റൊരു മല്‍സരത്തില്‍ ബേണ്‍ലിയെ 2-1ന് തോല്‍പ്പിച്ച് ലെസ്റ്റര്‍ മൂന്നാം സ്ഥാനം നിലനിര്‍ത്തി. മറ്റ് മല്‍സരങ്ങളില്‍ വെസ്റ്റ്ഹാം എവര്‍ട്ടണെ 2-0ത്തിനും ബ്രിങ്ടണെ 2-1ന് ആസ്റ്റണ്‍ വില്ലയും തോല്‍പ്പിച്ചു. വോള്‍വ്സ് -സൗത്താംപ്ടണ്‍ മല്‍സരം 1-1 സമനിലയില്‍ കലാശിച്ചു.

Top