chelsea truck company defender the end edition

ലാന്റ് റോവര്‍ ഡിഫെന്ററിന്റെ കസ്റ്റം മോഡല്‍ എന്റ് എഡിഷനുമായി ചെല്‍സീ ട്രക്ക് കമ്പനി. കിടിലന്‍ ലുക്ക് നല്‍കിയാണ് ഈ വാഹനത്തെ മോഡിഫൈ ചെയ്തിരിക്കുന്നത്.

ഇന്റഗ്രേറ്റഡ് ലൈറ്റിംഗ്, എക്‌സ് ലാന്റര്‍ ഗ്രില്‍, ഹുഡ് വെന്റുകള്‍ എന്റ് എഡിഷന്‍ എസ്‌യുവിയുടെ മുന്‍ഭാഗത്തിന്റെ സവിശേഷതകള്‍.

20 ഇഞ്ച് വീലുകള്‍, പെയിന്റഡ് ബ്രേക്ക് കാലിപറുകള്‍, സസ്‌പെന്‍ഷന്‍ ലിഫ്റ്റ്, ട്വിന്‍ ക്രോസ് എക്‌സോസ്റ്റ് സിസ്റ്റം, മഡ് ഫ്‌ലാപ് എന്നിവയാണ് മറ്റ് സവിശേഷതകള്‍.

മേല്‍ത്തരം ഗുണമേന്മയുള്ള ലെതര്‍ സീറ്റുകള്‍, സെന്റര്‍ ഗ്ലോവ് ബോക്‌സ്, റൂഫ് ഗ്രാബ് ഹാന്റിലുകള്‍, ഇന്‍സ്ട്രുമെന്റ് ബിനാക്കിള്‍, ഡോര്‍ കാര്‍ഡ്‌സ്, റിയര്‍ പാസഞ്ചര്‍ ക്‌നീ പ്രോടക്ടറുകള്‍ എന്നിവയാണ് വാഹനത്തിന്റെ അകത്ത് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ചര്‍ച്ചില്‍ ടൈം ക്ലോക്ക്, ലെതര്‍ സ്റ്റിയറിംഗ് വീല്‍, അലൂമിനിയം ഫൂട്ട് പെഡല്‍ എന്നിവയും അകത്തെ സവിശേഷതകളില്‍ പെടുന്നവയാണ്.

ഏതാണ്ട് 58.59ലക്ഷമായിരിക്കും എന്റ് എഡിഷന്‍ ലാന്റ് റോവര്‍ ഡിഫെന്റര്‍ എസ്‌യുവിയുടെ ഇന്ത്യയിലെ വില.

Top