ചെല്‍സി താരം ദിദിയര്‍ ദ്രോഗ്ബ ഫുട്‌ബോളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു

ലണ്ടന്‍: ചെല്‍സി താരം ദിദിയര്‍ ദ്രോഗ്ബ ഫുട്ബോളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു. നാല്‍പതുകാരനായ ദ്രോഗ്ബ ഇരുപത് വര്‍ഷത്തെ അവിസ്മരണീയ ഫുട്ബോള്‍ കരിയറിനാണ് ഇതോടെ വിരാമമിടുന്നത്. ചെല്‍സിക്കായി 381 മത്സരങ്ങളില്‍ നിന്നും 164 ഗോളുകള്‍ നേടിയിട്ടുണ്ട്.

ഇരുപത് വര്‍ങ്ങള്‍ക്കുശേഷം താന്‍ കളിജീവിതം മതിയാക്കുകയാണെന്ന് ദ്രോഗ്ബ പറഞ്ഞു. അമേരിക്കന്‍ ടീം ഫോണിക്സ് റൈസിങ്ങിനു വേണ്ടിയാണ് കരിയറിലെ അവസാന 18 വര്‍ഷങ്ങള്‍ ചെലവഴിച്ചത്. യുണൈറ്റഡ് ലീഗ് കപ്പ് ഫൈനലിലായിരുന്നു അവസാന മത്സരം. കളിയില്‍ ലൂയിസ്വില്ല സിറ്റിയോടെ ഫോണിക്സ് റൈസിങ് ഒരു ഗോളിന് തോറ്റിരുന്നു.

23-ാം വയസുവരെ കാര്യമായി അറിയപ്പെടാതിരുന്ന താരമാണ് ദ്രോഗ്ബ. 2002 ജനുവരിയില്‍ ഫ്രഞ്ച് ലീഗ് 2 വിയില്‍ ലീ മാന്‍സിനായി കരാര്‍ ചെയ്യപ്പെട്ടതോടെയാണ് കളിയില്‍ വഴിത്തിരിവുണ്ടാകുന്നത്. അവിടെ നിന്നും മാഴ്സലെയിലേക്കും പിന്നീട് ചെല്‍സിയിലേക്കും എത്തി. ചെല്‍സിയിലെ കളിയാണ് ലോകശ്രദ്ധ ആകര്‍ഷിച്ച താരമാക്കി മാറ്റിയത്. ചെല്‍സിക്കൊപ്പം ദ്രോഗ്ബ മൂന്ന് പ്രീമിയര്‍ ലീഗ് കിരീടം സ്വന്തമാക്കി. നാല് എഫ് എ കപ്പ്, മൂന്ന് ലീഗ് കപ്പ്, ഒരുതവണ ചാമ്പ്യന്‍സ് ട്രോഫി എന്നിവയെല്ലാം ചെല്‍സിക്കൊപ്പം ദ്രോഗ്ബയ്ക്ക് സ്വന്തമാക്കാനായി.

Top