ചെല്‍സി താരം അല്‍വാരോ മൊറാട്ടയ്ക്ക് പരുക്ക് ; ആറാഴ്ച ടീമിന് പുറത്ത്

ലണ്ടന്‍: ചെല്‍സിയുടെ മുന്നേറ്റനിര താരം അല്‍വാരോ മൊറാട്ടയ്ക്ക് പരിക്ക്.

പിന്‍തുടയ്ക്ക് പരുക്കേറ്റ താരത്തിന് ആറാഴ്ച ടീമിന് പുറത്തിരിക്കേണ്ടിവരും.

വാര്‍ത്ത സ്പാനിഷ് ഫുട്‌ബോള്‍ ഫെഡറേഷൻ സ്ഥിരീകരിച്ചിട്ടുണ്ട്.

ഒക്ടോബര്‍ മുഴുവനോ, അതിനപ്പുറമോ മൊറാട്ടയ്ക്ക് കളത്തിന് പുറത്തിരിക്കേണ്ടി വരുമെന്ന് ഫെഡറേഷന്‍ വ്യക്തമാക്കി.

പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റിയുമായുള്ള മത്സരത്തിന് പിന്നാലെ താരം ശനിയാഴ്ച സ്‌കാനിംഗിന് വിധേയമായതാണ് റിപ്പോര്‍ട്ട്.

താരത്തിന്റെ പരുക്ക് വരാനിരിക്കുന്ന മത്സരങ്ങളില്‍ ചെല്‍സിയുടെ മുന്നേറ്റത്തിന് ക്ഷീണമേല്‍പ്പിക്കും.

ആദ്യഘട്ടത്തില്‍ കണ്ടെത്തിയതിനേക്കാള്‍ ഗുരുതരമാണ് പരുക്ക് എന്നാണ് പരിശോധനയില്‍ വ്യക്തമായത്. ഇതോടെ ചാമ്പ്യന്‍സ് ലീഗിലെ വരാനിരിക്കുന്ന രണ്ട് മത്സരങ്ങള്‍ താരത്തിന് നഷ്ടമാകും.

ക്രിസ്റ്റല്‍ പാലസ്, വാറ്റ്‌ഫോര്‍ഡ്, എവര്‍ട്ടണ്‍ എന്നീ ടീമുകള്‍ക്കെതിരെയുള്ള പ്രീമിയര്‍ ലീഗ് മത്സരങ്ങളിലും മൊറാട്ട കളത്തിലിറങ്ങില്ല

Top