തോല്‍വിക്ക് പിന്നാലെ എഫ്എ കപ്പില്‍ നിന്നും ലിവര്‍പൂള്‍ പുറത്ത്

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ നിന്നും തോല്‍വിക്കു പിന്നാലെ ലിവര്‍പൂള്‍ എഫ്എ കപ്പില്‍ നിന്നും പുറത്തായി. ചെല്‍സിയോട് മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് ലിവര്‍പൂള്‍ തോറ്റത്.

മത്സരത്തില്‍ ലിവര്‍പൂള്‍ അവസാന മിനിറ്റുകളില്‍ ആഞ്ഞടിച്ചെങ്കിലും ജയം നേടാന്‍ സാധിച്ചില്ല. ചാമ്പ്യന്‍സ് ലീഗില്‍ ഉള്‍പ്പെടെ കഴിഞ്ഞ നാല് മത്സരങ്ങളില്‍ മൂന്ന് തോല്‍വികളാണ് ലിവര്‍പൂള്‍ നേടിയത്.

എന്നാല്‍ മറ്റ് കളികളില്‍ ഷെഫീല്‍ഡ് യുണൈറ്റഡ് 2-1ന് റീഡിങ്ങിനേയും ന്യൂകാസില്‍ യുണൈറ്റഡ് 3-2ന് വെസ്റ്റ് ബ്രോംവിച്ചിനേയും തോല്‍പ്പിച്ചു. ഈ ടീമുകള്‍ അടുത്ത റൗണ്ടിലെത്തുകയും ചെയ്തു.

Top