Chelsea , liverpool, wins English Premier League

ലണ്ടന്‍:ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ചെല്‍സിക്കും ലിവര്‍പൂളിനും മാഞ്ചസ്റ്റര്‍ യുണൈറ്റഡിനും ജയം. ചെല്‍സി സ്റ്റോക്ക് സിറ്റിയെ രണ്ടിനെതിരെ നാലുഗോളിന് തകര്‍ത്ത് ലീഗിലെ ഒന്നാം സ്ഥാനം ഭദ്രമാക്കി.

സ്വന്തം തട്ടകത്തില്‍ നടന്ന മല്‍സരത്തില് വില്യന്‍ ചെല്‍സിക്കായി ഇരട്ടഗോളടിച്ചു. ഡീഗോ കോസ്റ്റ, ഗാരി കാഹില്‍ എന്നിവരാണ് മറ്റുസ്‌കോറര്‍മാര്‍.

മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് മിഡില്‍സ് ബ്രോയെ തോല്‍പ്പിച്ചത്. രണ്ടുഗോളുകള്‍ക്ക് പിന്നിട്ട നിന്ന ശേഷമായിരുന്നു യുണൈറ്റഡിന്റെ തിരിച്ചുവരവ്.

ക്ലാസിക്ക് പോരാട്ടമായ ലിവര്‍പൂള്‍-മാഞ്ചസ്റ്റര്‍ സിറ്റി മല്‍സരം ലിവര്‍പൂള്‍ ഏകപക്ഷീയമായ ഒരുഗോളിന് ജയിച്ചു. ജോര്‍ജിനോ വിനാല്‍ഡമാണ് നിര്‍ണായക മല്‍സരത്തില്‍ ലിവര്‍പൂളിന്റെ രക്ഷകനായത്

Top