ചാമ്പ്യന്‍സ് ലീഗില്‍ റയലിനെ തോല്‍പിച്ച് ചെല്‍സി

ലണ്ടന്‍: യൂറോപ്പില്‍ ഒരു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടുമൊരു ഇംഗ്ലീഷ് ഫൈനല്‍. യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ റയലിനെ തോല്‍പിച്ച് ഇംഗ്ലീഷ് ക്ലബ് ചെല്‍സി. രണ്ടാം പാദ സെമിയില്‍ രണ്ട് ഗോളുകള്‍ക്ക് റയല്‍മാഡ്രിഡിനെ തോല്‍പിച്ചാണ് ചെല്‍സി ഫൈനല്‍ ഉറപ്പിച്ചത്. ആദ്യ പാദത്തില്‍ റയല്‍ മാഡ്രിഡിന്റെ ഗ്രൗണ്ടില്‍ ചെല്‍സി 11ന് സമനില പിടിച്ചിരുന്നു.

ജര്‍മന്‍ താരം ടിമോ വെര്‍ണറും ഇംഗ്ലീഷ് താരം മേസണ്‍ മൗണ്ടുമാണ് ചെല്‍സിക്കു വേണ്ടി ഗോള്‍ നേടിയത്. 2012ന് ശേഷം ആദ്യമായാണ് ചെല്‍സി ചാമ്പ്യന്‍സ് ലീഗിന്റെ ഫൈനലിലെത്തുന്നത്. ഈ മാസം 29ന് നടക്കുന്ന ഫൈനലില്‍ ചെല്‍സി മാഞ്ചസ്റ്റര്‍ സിറ്റിയെ നേരിടും. പി.എസ്.ജിയെ തോല്‍പിച്ചിട്ടാണ് മാഞ്ചസ്റ്റര്‍ സിറ്റിയുടെ ഫൈനല്‍ പ്രവേശനം.

 

Top