എഫ്എ കപ്പില്‍ ചെല്‍സിക്കും ലിവര്‍പൂളിനും വിജയം

എഫ്എ കപ്പില്‍ ചെല്‍സിക്കും ലിവര്‍പൂളിനും വിജയം. ലട്ടണ്‍ ടൗണുമായുള്ള മത്സരത്തില്‍ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ചെല്‍സിയുടെ വിജയം.

മത്സരത്തിന്റെ രണ്ടാം മിനുറ്റില്‍ തന്നെ ചെല്‍സിയെ ഞെട്ടിച്ച് കൊണ്ട് ബ്രുക്ക് നേടിയ ഗോളിലൂടെ ലട്ടണ്‍ ടൗണ്‍ മുന്നിലെത്തി. 27ാം മിനുറ്റില്‍ സൗള്‍ നേടിയ ഗോളിലൂടെ ചെല്‍സി ഗോള്‍ മടക്കിയെങ്കിലും 40ാം മിനുറ്റില്‍ കോര്‍ണിക്ക് ലട്ടണ്‍ ടൗണിന്റെ ലീഡ് വീണ്ടും ഉയര്‍ത്തി.

രണ്ടാം പകുതിയില്‍ ഒരു ഗോളിന് പിന്നിലായ ചെല്‍സി വളരെ മികച്ച നീക്കങ്ങളിലൂടെ മികച്ച മുന്നേറ്റങ്ങള്‍ നടത്തി. 68ാം മിനുറ്റില്‍ വെര്‍ണര്‍ നേടിയ ഗോളിലൂടെ വീണ്ടും സമനില കണ്ടെതിയ ചെല്‍സി, 78ാം മിനുറ്റില്‍ സൂപ്പര്‍ താരം ലുക്കാക്കൂ നേടിയ ഗോളിലൂടെ വിജയം കണ്ടെത്തുകയായിരുന്നു.

നോര്‍വിച്ച് സിറ്റിയ്‌ക്കെതിരെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു ലിവര്‍പൂളിന്റെ വിജയം. ആദ്യ പകുതിയില്‍ മിനാമിനോയാണ് ലിവര്‍പൂളിന്റെ ഗോളുകള്‍ കണ്ടെത്തിയത്. 20ന് ആരംഭിച്ച രണ്ടാം പകുതിയില്‍ 76ാം മിനുറ്റില്‍ റൂപ്പ് നേടിയ ഗോളിലൂടെ നോര്‍വിച്ച് മത്സരത്തിലേക്ക് തിരിച്ചു വരവിനായി ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു.

മറ്റൊരു മത്സരത്തില്‍ സതാംപ്ടണ്‍ വെസ്റ്റ്ഹാമിനെ തോല്‍പ്പിച്ചു. ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് സതാംപ്ടണിന്റെ വിജയം. ജയത്തൊടെ ചെല്‍സിയും ലിവര്‍പൂളും സ്താംപ്ട്ടണും ക്വാര്‍ട്ടറിലേക്ക് മുന്നേറി.

Top