ബ്രദേഴ്‌സ് ഡേയിലെ പുതിയ ഗാനം പുറത്ത് വിട്ടു

ലാഭവന്‍ ഷാജോണ്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ബ്രദേഴ്‌സ് ഡേ. പൃഥ്വിരാജ് നായകനാകുന്ന ചിത്രത്തില്‍ ധനുഷ് പാടിയ ഗാനം ഇതിനോടകം ആരാധകര്‍ ഏറ്റെടുത്തിരുന്നു. ഇപ്പോഴിതാ ചിത്രത്തിലെ പുതിയ ഗാനം അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു.

അഭിജിത്ത് കൊല്ലമാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഗാനഗാന്ധര്‍വന്‍ യേശുദാസിന്റെ ശബ്ദത്തിനോടുള്ള സാമ്യതയുടെ പേരില്‍ പ്രശസ്തനായ പിന്നണി ഗായകനാണ് അഭിജിത്. ബി കെ ഹരിനാരായണന്റെ വരികള്‍ക്ക് ഈണം നല്‍കിയിരിക്കുന്നത് ഫോര്‍ മ്യൂസിക്സ് ടീം ആണ്.

വിജയരാഘവന്‍, ഐശ്വര്യ ലക്ഷ്മി, തമിഴ് നടന്‍ പ്രസന്ന, പ്രയാഗാ മാര്‍ട്ടിന്‍, മഡോണ സെബാസ്റ്റിന്‍, മിയ ജോര്‍ജ്ജ്, ഐമ റോസ്മി സെബാസ്റ്റിന്‍, ധര്‍മജന്‍, കോട്ടയം നസീര്‍, പൊന്നമ്മ ബാബു, കൊച്ചു പ്രേമന്‍ സ്ഫടികം ജോര്‍ജ്ജ്, ശിവജി ഗുരുവായൂര്‍ തുടങ്ങിയവരാണ് മറ്റു അഭിനേതാക്കള്‍.

Top