ചെല്‍സിയിലെ കളിക്കാര്‍ക്ക് കോവിഡ് പോസിറ്റീവെന്ന്

ലണ്ടന്‍: ചെല്‍സിയിലെ ചില കളിക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്. ഇതോടെ പ്രീ സീസണ്‍ ട്രെയ്നിങ്ങിനായി ഇവര്‍ ഉടനെ ടീമിനൊപ്പം ചേരില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്.

എന്നാല്‍ ചെല്‍സി ഇതുവരെ വാര്‍ത്തകളോട് പ്രതികരിച്ചിട്ടില്ല. ഏതെല്ലാം കളിക്കാര്‍ക്കാണ് കോവിഡ് പോസിറ്റീവായിരിക്കുന്നത് എന്നും വ്യക്തമല്ല. നേരത്തെ എട്ട് ചെല്‍സി താരങ്ങള്‍ ക്വാറന്റൈനിലാണെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. കോവിഡ് പോസിറ്റീവായ കളിക്കാര്‍ 10 ദിവസം സ്വയം നിരീക്ഷണത്തില്‍ കഴിയണം. കോവിഡ് ഫലം നെഗറ്റീവായതിന് ശേഷമാവും പരിശീലനത്തില്‍ പങ്കെടുക്കാനാവുക.

Top