ചെക്ക ചിവന്ത വാനത്തിലെ രണ്ട് ഗാനങ്ങള്‍ പുറത്തുവിട്ടു

chekka-chevantha-vaanam

ണിരത്‌നം ഒരുക്കുന്ന ചിത്രം ചെക്ക ചിവന്ത വാനത്തിലെ രണ്ട് ഗാനങ്ങള്‍ പുറത്തുവിട്ടു. ഭൂമി ഭൂമി, മഴൈക്കുരുവി എന്നീ രണ്ട് ഗാനങ്ങളാണ് പുറത്തുവിട്ടത്. എ ആര്‍ റഹ്മാനാണ് മഴൈക്കുരുവി എന്ന റൊമാന്റിക് ഗാനത്തിന് സംഗീതം നല്‍കിയിരിക്കുന്നത്. ശക്തി ശ്രീയാണ് ഭൂമി ഭൂമി എന്നു തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത്. വൈരമുത്തുവാണ് രണ്ട് ഗാനങ്ങളും രചിച്ചിരിക്കുന്നത്.

അരവിന്ദ് സാമി, വിജയ് സേതുപതി, ചിമ്പു, ജ്യോതിക, അതിഥി റാവു തുടങ്ങിയവരാണ് പ്രധാനതാരങ്ങള്‍. ഗുണ്ടാ സഹോദരന്മാരായാണ് ചിമ്പുവും അരവിന്ദ് സാമിയും അരുണ്‍ വിജയ്യും അഭിനയിക്കുന്നത്.

പ്രകാശ് രാജും ജയസുധയും ഇവരുടെ മാതാപിതാക്കളായി അഭിനയിക്കുന്നു. വിജയ് സേതുപതി പൊലീസ് വേഷത്തില്‍ എത്തുന്നുണ്ട്. ഛായാഗ്രഹണം സന്തോഷ് ശിവന്‍, ചിത്രസംയോജനം ശ്രീകര്‍ പ്രസാദ്. മണിരത്നവും സുഭസ്‌കരനും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് മണിരത്നവും ശിവ ആനന്ദവും ചേര്‍ന്നാണ്. ചിത്രം സെപ്റ്റംബര്‍ 28ന് തിയേറ്ററുകളിലെത്തും.

Top