ചെക്ക ചിവന്ത വാനത്തിലെ സിമ്പുവിന്റെ പോസ്റ്റര്‍ പുറത്തുവിട്ടു

ചെക്ക ചിവന്ത വാനത്തിലെ ഫൈനല്‍ ലുക്ക് പുറത്തുവിട്ടു. സിമ്പുവിന്റെ ലുക്കാണ് പുറത്തുവിട്ടത്. എത്തിരാജ് എന്നാകും സിമ്പുവിന്റെ കഥാപാത്രത്തിന്റെ പേര്. എത്തി എന്നാണ് ഇപ്പോള്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്. ലൈക പ്രൊഡക്ഷന്‍സാണ് ട്വിറ്ററിലൂടെ പോസ്റ്റര്‍ പങ്കുവെച്ചത്. വിജയ് സേതുപതി, അരുണ്‍ വിജയ്, അരവിന്ദ് സ്വാമി എന്നിവരുടെ ക്യാരക്ടര്‍ പോസ്റ്ററുകള്‍ നേരത്തെ പുറത്തുവിട്ടിരുന്നു.

അമ്പരപ്പിക്കുന്ന താരനിരയാണ് ചിത്രത്തെ കൂടുതല്‍ വ്യത്യസ്തമാക്കുന്നത്. അരവിന്ദ് സാമി, വിജയ് സേതുപതി, ചിമ്പു, ജ്യോതിക, ഐശ്വര്യ രാജേഷ്, അതിഥി റാവു തുടങ്ങിയവരാണ് പ്രധാനതാരങ്ങള്‍. ഗുണ്ടാ സഹോദരന്മാരായാണ് ചിമ്പുവും അരവിന്ദ് സാമിയും അരുണ്‍ വിജയ്‌യും അഭിനയിക്കുന്നത്.

പ്രകാശ് രാജും ജയസുധയും ഇവരുടെ മാതാപിതാക്കളായി അഭിനയിക്കുന്നു. വിജയ് സേതുപതി പൊലീസ് വേഷത്തില്‍ എത്തുന്നു. എ ആര്‍ റഹ്മാനാണ് സംഗീതം നിര്‍വ്വഹിക്കുന്നത്. ഛായാഗ്രഹണം സന്തോഷ് ശിവന്‍, ചിത്രസംയോജനം ശ്രീകര്‍ പ്രസാദ്. മണിരത്‌നവും സുഭസ്‌കരനും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് മണിരത്‌നവും ശിവ ആനന്ദവും ചേര്‍ന്നാണ്. ചിത്രം സെപ്റ്റംബര്‍ 28ന് തിയറ്ററുകളിലെത്തും.

Top