ചെക്ക ചിവന്ത വാനത്തിലെ ജ്യോതികയുടെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ടു

ണിരത്‌നം ഒരുക്കുന്ന ചെക്ക ചിവന്ത വാനത്തിലെ ജ്യോതികയുടെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ടു. ചിത്ര എന്ന കഥാപാത്രമായാണ് ജ്യോതിക എത്തുന്നത്. അരവിന്ദ് സ്വാമിയുടെ നായികയായിട്ടാകും ജ്യോതിക വേഷമിടുന്നതെന്നാണ് പോസ്റ്ററില്‍ നിന്ന് വ്യക്തമാകുന്നത്. മണിരത്‌നത്തിനൊപ്പവും അരവിന്ദ് സ്വാമിക്കൊപ്പവും ജ്യോതിക ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് ചെക്ക ചിവന്ത വാനം. കഴിഞ്ഞ ദിവസം സിമ്പുവിന്റെയും ഡയാനയുടെയും ക്യാരക്ടര്‍ പോസ്റ്ററുകള്‍ പുറത്തുവിട്ടിരുന്നു.

അമ്പരപ്പിക്കുന്ന താരനിരയാണ് ചിത്രത്തെ കൂടുതല്‍ വ്യത്യസ്തമാക്കുന്നത്. അരവിന്ദ് സാമി, വിജയ് സേതുപതി, ചിമ്പു, ജ്യോതിക, ഐശ്വര്യ രാജേഷ്, അതിഥി റാവു തുടങ്ങിയവരാണ് പ്രധാനതാരങ്ങള്‍. ഗുണ്ടാ സഹോദരന്മാരായാണ് ചിമ്പുവും അരവിന്ദ് സാമിയും അരുണ്‍ വിജയ്‌യും അഭിനയിക്കുന്നത്.

പ്രകാശ് രാജും ജയസുധയും ഇവരുടെ മാതാപിതാക്കളായി അഭിനയിക്കുന്നു. വിജയ് സേതുപതി പൊലീസ് വേഷത്തില്‍ എത്തുന്നു. എ ആര്‍ റഹ്മാനാണ് സംഗീതം നിര്‍വ്വഹിക്കുന്നത്. ഛായാഗ്രഹണം സന്തോഷ് ശിവന്‍, ചിത്രസംയോജനം ശ്രീകര്‍ പ്രസാദ്. മണിരത്‌നവും സുഭസ്‌കരനും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് മണിരത്‌നവും ശിവ ആനന്ദവും ചേര്‍ന്നാണ്. ചിത്രം സെപ്റ്റംബര്‍ 28ന് തിയറ്ററുകളിലെത്തും.

Top