ചെക്ക ചിവന്ത വാനത്തില്‍ രേണുവായി ഐശ്വര്യ രാജേഷ്

ണിരത്‌നം ചിത്രം ചെക്ക ചിവന്ത വാനം റിലീസിനിരിക്കുകയാണ്. ചിത്രത്തിലെ ഐശ്വര്യ രാജേഷിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. രേണുവായാണ് ഐശ്വര്യ ചിത്രത്തിലെത്തുന്നത്. അരുണ്‍ വിജയ്‌യുടെ നായികയായാകും ഐശ്വര്യ എത്തുന്നത്. ചിത്രം സെപ്റ്റംബര്‍ 28ന് തിയറ്ററുകളിലെത്തും.

അരവിന്ദ് സാമി, വിജയ് സേതുപതി, ചിമ്പു, ജ്യോതിക, അതിഥി റാവു തുടങ്ങിയവരാണ് പ്രധാനതാരങ്ങള്‍. ഗുണ്ടാ സഹോദരന്മാരായാണ് ചിമ്പുവും അരവിന്ദ് സാമിയും അരുണ്‍ വിജയ്‌യും അഭിനയിക്കുന്നത്.

പ്രകാശ് രാജും ജയസുധയും ഇവരുടെ മാതാപിതാക്കളായി അഭിനയിക്കുന്നു. വിജയ് സേതുപതി പൊലീസ് വേഷത്തില്‍ എത്തുന്നു. എ ആര്‍ റഹ്മാനാണ് സംഗീതം നിര്‍വ്വഹിക്കുന്നത്. ഛായാഗ്രഹണം സന്തോഷ് ശിവന്‍, ചിത്രസംയോജനം ശ്രീകര്‍ പ്രസാദ്. മണിരത്‌നവും സുഭസ്‌കരനും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് മണിരത്‌നവും ശിവ ആനന്ദവും ചേര്‍ന്നാണ്.

Top