ചെക്ക ചെവന്ത വാനം ; പുതിയ സോംഗ് ടീസര്‍ പുറത്തിറങ്ങി

മിഴിലില്‍ പ്രേക്ഷകര്‍ ഏറെ കാത്തിരിക്കുന്ന മണിരത്‌നത്തിന്റെ ‘ചെക്കാ ചെവന്ത വാനം’ ചിത്രത്തിന്റെ പുതിയ സോംങ് ടീസര്‍ പുറത്തിറങ്ങി. മഴൈ കുരുവി എന്ന ഗാനം പാടിയിരിക്കുന്നത് എആര്‍ റഹ്മാന്‍ ആണ്. വൈരമുത്തുവിന്റെ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നതും എആര്‍ റഹ്മാന്‍ ആണ്. ഈ വര്‍ഷാദ്യം ഷൂട്ടിംഗ് ആരംഭിച്ച സിനിമ സെപ്റ്റബംര്‍ 28 ന് ലോകമെമ്പാടും റിലീസ് ചെയ്യും.

അരവിന്ദ് സ്വാമി, ചിമ്പു, വിജയ് സേതുപതി, അരുണ്‍ വിജയ്, ജ്യോതിക, ഐശ്വര്യ രാജേഷ്, അതിഥി റാവു എന്നിവരാണ് സിനിമയിലെ മുഖ്യ കഥാപാത്രങ്ങളാകുന്നത്. പ്രകാശ് രാജ്, ജയസൂധ, ത്യാഗരാജന്‍, ചീനു മോഹന്‍, മന്‍സൂര്‍ അലിഖാന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കള്‍. വ്യവസായ മലിനീകരണത്തെക്കുറിച്ചും അതുമായി ബന്ധപ്പെട്ട പാരിസ്ഥിതിക അപകടങ്ങളെക്കുറിച്ചുമാണ് സിനിമ ചര്‍ച്ച ചെയ്യുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

ലൈക്ക പ്രൊഡക്ഷന്‍സും മണിരത്‌നത്തിന്റെ സ്വന്തം ബാനര്‍ മദ്രാസ് ടാക്കീസും ചേര്‍ന്നാണ് ചിത്രം അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ആദ്യ പോസ്റ്റര്‍ തന്നെ സമൂഹ മാധ്യമങ്ങളില്‍ തരംഗം സൃഷ്ടിച്ചിരുന്നു. മള്‍ട്ടിസ്റ്റാര്‍ ചിത്രം എന്നതുകൊണ്ടു തന്നെ ചെക്കാ ചെവന്ത വാനം ഏറെ ശ്രദ്ധ നേടിയിരുന്നു. സംവിധായകന്‍ കൂടിയായ സന്തോഷ് ശിവനാണ് സിസിവിക്കായി ക്യാമറ ചലിപ്പിക്കുന്നത്.

Top