മണിരത്‌നം ചിത്രം ‘ചെക്കാ ചെവന്ത വാനം’ ഡബ്ബിംഗ് ആരംഭിച്ചു

chekka-chevantha-vaanam

ണിരത്‌നം ചിത്രം ചെക്കാ ചെവന്ത വാനത്തിന്റെ ഡബ്ബിംഗ് ആരംഭിച്ചു. അരുണ്‍ വിജയ് ആണ് ചിത്രത്തിന്റെ ഡബ്ബിംഗ് ബുധനാഴ്ച ആരംഭിച്ച കാര്യം അറിയിച്ചത്. ഈ വര്‍ഷം ആദ്യം ഷൂട്ടിംഗ് ആരംഭിച്ച സിനിമയെ ഏറെ പ്രതീക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ചിത്രത്തിന്റെ ആദ്യ പോസ്റ്റര്‍ തന്നെ സമൂഹ മാധ്യമങ്ങളില്‍ തരംഗം സൃഷ്ടിച്ചിരുന്നു.

അരവിന്ദ് സ്വാമി, ചിമ്പു, വിജയ് സേതുപതി, അരുണ്‍ വിജയ്, ജ്യോതിക, ഐശ്വര്യ രാജേഷ്, അതിഥി റാവു എന്നിവരാണ് ചിത്രത്തിലെ പ്രധാന വേഷങ്ങള്‍ അഭിനയിക്കുന്നത്. മള്‍ട്ടിസ്റ്റാര്‍ എന്നതുകൊണ്ടു തന്നെ ചെക്കാ ചെവന്ത വാനം ഏറെ ശ്രദ്ധ നേടിയിരുന്നു. പ്രകാശ് രാജ്, ജയസൂധ, ത്യാഗരാജന്‍, ചീനു മോഹന്‍, മന്‍സൂര്‍ അലിഖാന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കള്‍.Related posts

Back to top