മണിരത്‌നത്തിന്റെ മള്‍ട്ടിസ്റ്റാര്‍ ചിത്രം ‘ചെക്കാ ചെവന്ത വാനം’ സെര്‍ബിയയില്‍

chekka-chevantha-vaanam

പ്രശസ്ത സിനിമാ സംവിധായന്‍ മണിരത്‌നത്തിന്റെ മള്‍ട്ടിസ്റ്റാര്‍ ചിത്രം ചെക്കാ ചെവന്ത വാനത്തിന്റെ അവസാനവട്ട ചിത്രീകരണം സെര്‍ബിയയില്‍. ഈ വര്‍ഷാദ്യം ഷൂട്ടിംഗ് ആരംഭിച്ച സിനിമയെ ഏറെ പ്രതീക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ചിത്രത്തിന്റെ ആദ്യ പോസ്റ്റര്‍ തന്നെ സമൂഹ മാധ്യമങ്ങളില്‍ തരംഗം സൃഷ്ടിച്ചിരുന്നു.

അരവിന്ദ് സ്വാമി, ചിമ്പു, വിജയ് സേതുപതി, അരുണ്‍ വിജയ്, ജ്യോതിക, ഐശ്വര്യ രാജേഷ്, അതിഥി റാവു എന്നിവരാണ് ചിത്രത്തിലെ പ്രധാന വേഷങ്ങള്‍ അഭിനയിക്കുന്നത്. മള്‍ട്ടിസ്റ്റാര്‍ എന്നതുകൊണ്ടുതന്നെ ചെക്കാ ചെവന്ത വാനം ഏറെ ശ്രദ്ധ നേടിയിരുന്നു.

പ്രകാശ് രാജ്, ജയസൂധ, ത്യാഗരാജന്‍, ചീനു മോഹന്‍, മന്‍സൂര്‍ അലിഖാന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കള്‍.

Top