ഐ.പി.എല്ലില്‍ തനിക്ക് വേണ്ടത്ര അവസരങ്ങള്‍ ലഭിച്ചിട്ടില്ല; ചേതേശ്വര്‍ പൂജാര

.പി.എല്ലില്‍ തനിക്ക് വേണ്ടത്ര അവസരങ്ങള്‍ ലഭിച്ചിട്ടില്ലെന്ന വെളിപ്പെടുത്തലുമായി ചേതേശ്വര്‍ പൂജാര. തനിക്ക് ഐ.പി.എല്ലില്‍ ലഭിച്ച അവസരങ്ങള്‍ വളരെ പരിമിതമായിരുന്നെന്നും ടി20യില്‍ മികച്ച പ്രകടനം കാഴ്ചവെക്കാന്‍ വേണ്ടത്രയും മത്സരങ്ങള്‍ തുടര്‍ച്ചായി തനിക്ക് ലഭിച്ചില്ലെന്നും പൂജാര പറയുന്നു.

ഐ.പി.എല്ലില്‍ പലപ്പോഴും ഒരു സീസണില്‍ 34 മത്സരങ്ങളില്‍ മാത്രമാണ് തനിക്ക് അവസരം ലഭിച്ചിട്ടുള്ളതെന്നും അതിനു ശേഷം പലപ്പോഴും ആദ്യ ഇലവനില്‍ സ്ഥാനം ലഭിച്ചില്ലെന്നും പൂജാര പറഞ്ഞു. ഇന്ത്യക്ക് വേണ്ടി വെറും 5 ഏകദിന മത്സരങ്ങളില്‍ മാത്രമാണ് പൂജാര കളിച്ചത്. 2014ന് ശേഷം പൂജാരക്കു ഐ.പി.എല്ലില്‍ അവസരവും ലഭിച്ചിരുന്നില്ല.

അടുത്തിടെ നടന്ന സയ്ദ് മുഷ്താഖ് അലി ടി20 ടൂര്‍ണമെന്റില്‍ പൂജാര സെഞ്ചുറി നേടി തനിക്ക് കുട്ടിക്രിക്കറ്റും വഴങ്ങുമെന്ന് തെളിയിച്ചിരുന്നു. അവസരങ്ങള്‍ ലഭിച്ചിരുന്നെങ്കില്‍ ഐ.പി.എല്ലിലും തനിക്ക് തിളങ്ങാന്‍ കഴിയുമായിരുന്നെന്നും പൂജാര കൂട്ടിച്ചേര്‍ത്തു. വെറും 30 ഐ.പി.എല്‍ മത്സരങ്ങള്‍ മാത്രമേ പൂജാര ഇതുവരെ കളിച്ചിട്ടുള്ളു.

Top