‘വാർത്ത കൊടുക്കും മുൻപ് വസ്തുത ഉറപ്പാക്കൂ’ ; വിവാഹ വാർത്തകൾ നിഷേധിച്ച് നിത്യ മേനോൻ

ടി നിത്യ മേനോൻ വിവാഹിതയാകുന്നു എന്ന വാർത്ത വ്യാജം. മലയാളത്തിലെ പ്രമുഖ നടനുമായി നിത്യ മേനോൻ വിവാഹിതയാകുന്നു എന്ന തരത്തിലാണ് ഇന്നലെ മുതൽ വാർത്തകൾ പ്രചരിച്ചിരുന്നത്. മലയാളത്തിലെ മുൻനിര ചാനലുകളടക്കം  വാർത്തയുടെ വസ്തുത പരിശോധിക്കാതെയാണ് വാർത്തകൾ നൽകിയിരുന്നതും. എന്നാലിപ്പോൾ ഈ വാർത്തകൾ നിഷേധിച്ച് നടി നിത്യാ മേനോൻ തന്നെ രംഗത്ത് വന്നിരിക്കുകയാണ്. ഓൺലൈൻ ചാനലായ ‘ദി ക്യൂവിന്’ നൽകിയ അഭിമുഖത്തിലാണ് നടിയുടെ പ്രതികരണം. ‘വാർത്ത കൊടുക്കും മുൻപ് ദയവായി വസ്തുത ഉറപ്പാക്കൂ’ എന്നായിരുന്നു നിത്യ മേനോൻ അഭിമുഖത്തിൽ പറഞ്ഞത്.

Top