‘ലൂസിഫര്‍’ ചിത്രത്തിലെ മികച്ച മാസ്സ് രംഗം ഒരുങ്ങിയത് ഇങ്ങനെ ; വീഡിയോ കാണാം

താര ചക്രവര്‍ത്തി മോഹന്‍ലാലിനെ നായകനാക്കി യുവ സൂപ്പര്‍ താരം പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്ത ചിത്രമാണ് ലൂസിഫര്‍. കടവുള പോല്‍ എന്ന ഗാനത്തിന്റെ മേക്കിങ് വീഡിയോ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു.

ലൂസിഫര്‍ സമാനതകളില്ലാത്ത വിജയമാണ് ബോക്‌സോഫീസില്‍ നേടിയത്. വെറും ഇരുപത്തിയൊന്ന് ദിവസം കൊണ്ടാണ് ലൂസിഫര്‍ 150 കോടി ക്ലബ്ബില്‍ പ്രവേശിച്ചത്. ബിഗ്ബഡ്ജറ്റ് ചിത്രമായ ലൂസിഫര്‍ ലോകവ്യാപകമായി 3079 സ്‌ക്രീനുകളിലാണ് പ്രദര്‍ശനത്തിന് എത്തിയത്. ഇന്ത്യയിലെ തിയറ്ററുകളില്‍ നിന്നും മാത്രം ആദ്യ ദിനം ലഭിച്ചത് 12 കോടിയായിരുന്നു.

മുരളി ഗോപിയുടെ തിരക്കഥയില്‍ പുറത്തിറങ്ങിയ ലൂസിഫറില്‍ സ്റ്റീഫന്‍ നെടുംപള്ളി എന്ന രാഷ്ട്രീയപ്രവര്‍ത്തകനായാണ് മോഹന്‍ലാല്‍ എത്തിയത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ ആണ് ചിത്രം നിര്‍മ്മിച്ചത്.

ബോളിവുഡ് താരം വിവേക് ഒബ്റോയി,ഇന്ദ്രജിത്ത് സുകുമാരന്‍, ടൊവിനോ, ഫാസില്‍, മഞ്ജുവാര്യര്‍,മംമ്ത, ജോണ്‍ വിജയ് തുടങ്ങി വന്‍ താരനിരയാണ് ലൂസിഫറില്‍ അണിനിരന്നത്. ചിത്രത്തിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത് ദീപക് ദേവാണ്. ചിത്രത്തിന്റെ ഛായാഗ്രഹണം സുജിത്ത് വാസുദേവ്.

Top