മുസ്ലീം പള്ളികളിലെ ശബ്ദമലിനീകരണം പരിശോധിക്കാന്‍ ഹരിത ട്രിബ്യൂണല്‍ നിര്‍ദ്ദേശം

ന്യൂഡല്‍ഹി : മുസ്ലീം പള്ളികള്‍ നിശ്ചിത തീവ്രതയ്ക്ക് മുകളില്‍ ശബ്ദം പുറത്തുവിട്ട് മലിനീകരണം ഉണ്ടാക്കുന്നുണ്ടോയെന്ന് പരിശോധിക്കാന്‍ ദേശീയ ഹരിത ട്രിബ്യൂണല്‍ നിര്‍ദ്ദേശം.

കിഴക്കന്‍ ഡല്‍ഹിയിലെ ചില മുസ്ലിം പള്ളികളില്‍ അനുവദിനീയമായതിനേക്കാള്‍ ശബ്ദം ഉപയോഗിക്കുന്നുവെന്ന അഖണ്ഡ ഭാരത് മോര്‍ച്ച എന്ന സംഘടന നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്.

കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡും ഡല്‍ഹി മലിനീകരണ നിയമന്ത്രണ കമ്മറ്റിയും സംയുക്തമായി വേണം പരിശോധന നടത്താന്‍.

ദേശീയ ഹരിത ട്രൈബ്യുണല്‍ അധ്യക്ഷന്‍ ആദര്‍ശ് ഗോയല്‍ അധ്യക്ഷനായ ബെഞ്ചാണ് നിര്‍ദേശം നല്‍കിയത്. പരിശോധനയില്‍ ശബ്ദമലിനീകരമുണ്ടാക്കുന്നതായി കണ്ടെത്തിയാല്‍ നടപടി എടുക്കുമെന്നും ഉത്തരവില്‍ പറയുന്നു.

സ്‌കൂളുകള്‍, ആശുപത്രി, വീടുകള്‍ എല്ലാം നിറഞ്ഞ പ്രദേശത്ത് സ്പീക്കറിലൂടെ ആരാധന നടത്തുന്നത് വലിയ പ്രശ്‌നമാണെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാണിക്കുന്നു.

Top