ചെക്ക ചിവന്ത വാനത്തിലെ ജ്യോതികയുടെ ചിത്രങ്ങള്‍ വൈറലാവുന്നു

മിഴകം ആകാംക്ഷയോടെ കാത്തിരിക്കുന്ന ചെക്ക ചിവന്ത വാനത്തിലെ ജ്യോതികയുടെ ചിത്രങ്ങള്‍ വൈറലാവുന്നു. ഡയറക്ടര്‍ മണിരത്‌നം നിര്‍ദ്ദേശം നല്‍കുമ്പോള്‍ ശ്രദ്ധിച്ച് കേള്‍ക്കുന്ന ജ്യോതികയുടെ ചിത്രങ്ങളാണ് വൈറലാവുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹകന്‍ സന്തോഷ് ശിവനാണ് ചിത്രം ട്വീറ്ററില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. അബുദാബിയിലാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചിരിക്കുന്നത്.

തമിഴിലെ പ്രമുഖ നടന്മാരാണ് ചിത്രത്തിലെ ഹൈലൈറ്റ്. 12 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ചിമ്പുവും ജ്യോതികയും ഒന്നിക്കുന്നുവെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. 2006 ല്‍ പുറത്തിറങ്ങിയ ശരവണയാണ് രണ്ടുപേരുടെയും അവസാന ചിത്രമായി പുറത്തിറങ്ങിയത്.

മണിരത്‌നം സംവിധാനം ചെയ്യുന്ന സിനിമയാണ് ചെക്ക ചിവന്ത വാനം. അമ്പരപ്പിക്കുന്ന താരനിരയാണ് ചിത്രത്തെ കൂടുതല്‍ വ്യത്യസ്തമാക്കുന്നത്.അരവിന്ദ് സാമി, വിജയ് സേതുപതി, ചിമ്പു, ജ്യോതിക, ഐശ്വര്യ രാജേഷ് ,അതിഥി റാവു തുടങ്ങിയവരാണ് പ്രധാനതാരങ്ങള്‍.

ഗുണ്ടാ സഹോദരന്മാരായാണ് ചിമ്പുവും അരവിന്ദ് സാമിയും അരുണ്‍ വിജയ്യും അഭിനയിക്കുന്നത്. പ്രകാശ് രാജും ജയസുധയും ഇവരുടെ മാതാപിതാക്കളായി അഭിനയിക്കുന്നു. വിജയ് സേതുപതി പൊലീസ് വേഷത്തില്‍ എത്തുന്നു. എ ആര്‍ റഹ്മാനാണ് സംഗീതം നിര്‍വ്വഹിക്കുന്നത്. ഛായാഗ്രഹണം സന്തോഷ് ശിവന്‍, ചിത്രസംയോജനം ശ്രീകര്‍ പ്രസാദ്.

Top