ചെക്ക് കേസ്; ശരത് കുമാറിനും ഭാര്യക്കും തടവ് ശിക്ഷ

ചെന്നൈ: തമിഴ് നടന്‍ ശരത് കുമാറിനും ഭാര്യ രാധികയ്ക്കും ഒരു വര്‍ഷം തടവ് ശിക്ഷ. ചെക്ക് കേസിലാണ് മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ്. ശരത് കുമാറിന് പങ്കാളിത്തമുള്ള മാജിക്ക് ഫ്രെയിംസ് കമ്പനിയുടെ 1.5 കോടി രൂപയുടെ തിരിച്ചടവ് മുടങ്ങിയ കേസിലാണ് വിധി.

റേഡിയന്‍സ് മീഡിയ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്. സുപ്രീംകോടതിയെ സമീപിക്കുമെന്ന് ശരത് കുമാര്‍ പ്രതികരിച്ചു.

Top