നികുതി വെട്ടിപ്പ് അന്വേഷിക്കാന്‍ ബിറ്റ്‌കോയിന്‍ എക്‌സ്‌ചേഞ്ചുകളില്‍ പരിശോധന

bitcoin

ബെംഗളുരു: രാജ്യത്തെ പ്രമുഖ ബിറ്റ്‌കോയിന്‍ എക്‌സ്‌ചേഞ്ചുകളില്‍ ആദായ നികുതിവകുപ്പിന്റെ പരിശോധന.

നികുതി വെട്ടിപ്പ് കൂടുതലായ സാഹചര്യത്തില്‍ കാര്യങ്ങള്‍ അന്വേഷിക്കുന്നതിനായാണ് പരിശോധന നടത്തിയത്.

ഡല്‍ഹി, ബെംഗളുരു, ഹൈദരാബാദ്, കൊച്ചി, ഗുരുഗ്രാം തുടങ്ങിയ നഗരങ്ങളില്‍ പ്രവര്‍ത്തിക്കുന്ന എക്‌സ്‌ചേഞ്ചുകളിലാണ് പരിശോധന സംഘം എത്തിയത്.

ഇത്തരം എക്‌സ്‌ചേഞ്ചുകളുടെ പ്രവര്‍ത്തനം, വിവിധ രേഖകള്‍ തുടങ്ങിയവ പരിശോധിക്കുകയും നിക്ഷേപകരുടെയും ഇടപാടുകാരുടെയും വിവരങ്ങള്‍, ഇവര്‍ നടത്തിയ ഇടപാടുകള്‍, ഉപയോഗിച്ച ബാങ്ക് അക്കൗണ്ടുകള്‍ തുടങ്ങിയവ സംഘം ശേഖരിക്കുകയും ചെയ്തു.

ബിറ്റ്‌കോയിന്‍ ഇടപാട് ഇതുവരെ റിസര്‍വ് ബാങ്ക് അംഗീകരിച്ചിട്ടില്ല. ആഗോള വ്യാപകമായി ശ്രദ്ധാകേന്ദ്രമായതോടെ വിവിധ രാജ്യങ്ങളുടെ കേന്ദ്ര ബാങ്കുകള്‍ കരുതലോടെയാണ് ഇടപാടുകള്‍ നിരീക്ഷിക്കുന്നത്.

Top