സ്ത്രീയാണെന്ന വ്യാജേന ഓണ്‍ലൈനില്‍ തട്ടിപ്പ് നടത്തി; 27 കാരനെ പൊലീസ് അറസ്റ്റ് ചെയ്തു

mobile numbers

ചെന്നൈ: സ്ത്രീയാണെന്ന വ്യാജേന ഓണ്‍ലൈനില്‍ തട്ടിപ്പ് നടത്തി പണം തട്ടിയെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് 27 കാരനെ പൊലീസ് അറസ്റ്റ് ചെയ്തു.

തിരുനെല്‍വേലി സ്വദേശിയും ബി.ടെക്ക് ബിരുദധാരിയുമായ വല്ലാള്‍കുമാര്‍ റീഗനെയാണ് ചെന്നൈ മൈലാപ്പുര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.
തട്ടിപ്പിനിരയായ പി.ഉദയ് രാജ് നല്‍കിയ പരാതിയിലാണ് അറസ്റ്റ് നടന്നത്.

ലൊക്കാന്റോ ആപ്പ് ഉപയോഗിക്കുന്നവരെയാണ് റീഗന്‍ തട്ടിപ്പിനിരയാക്കിയിരുന്നത്. ഇതുവഴി സ്ത്രീയാണെന്ന വ്യാജേന ബന്ധം സ്ഥാപിച്ച് പിന്നീട് ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കുകയായിരുന്നു. ഇത്തരത്തില്‍ 350 ലേറെ പേരില്‍നിന്ന് ഇയാള്‍ പണം കൈക്കലാക്കിയിട്ടുണ്ട്.

Top