‘ദില്‍ മെ ഹൊ തും’ … ചീറ്റ് ഇന്ത്യയിലെ ആദ്യ ലിറിക്കല്‍ വീഡിയോ ഗാനം പുറത്തിറങ്ങി

Emraan Hashmi

മ്രാന്‍ ഹാഷ്മി നായകനാകുന്ന ചീറ്റ് ഇന്ത്യയിലെ ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ ഗാനം പുറത്തിറങ്ങി. ‘ദില്‍ മെ ഹൊ തും’ എന്ന ഗാനം ആലപിച്ചിരിക്കുന്നത് അര്‍മാന്‍ മാലിക്കാണ്. മനോജ് , ഫറൂക്ക് എന്നിവരുടെ വരികള്‍ക്ക് ലാഹീര്‍ ആണ് സംഗീതം ഒരുക്കിയിരിക്കുന്നത്.

ഇന്ത്യന്‍ വിദ്യാഭ്യാസ സംവിധാനത്തിലെ കുറ്റകൃത്യങ്ങളുടെ കഥ പറയുന്ന ചിത്രമാണ് ചീറ്റ് ഇന്ത്യ. ചിത്രം അടുത്ത മാസം 25ന് തിയറ്ററുകളിലെത്തും. ക്യാപ്റ്റന്‍ നവാബ് എന്ന ചിത്രത്തിന് ശേഷം ഇമ്രാന്‍ ഹഷ്മിയുടെ കമ്പനി നിര്‍മ്മിക്കുന്ന രണ്ടാമത്തെ ചിത്രമാണ് ചീറ്റ് ഇന്ത്യ.

സൗമിക് സെന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ചീറ്റ് ഇന്ത്യ. കൂടാതെ എലിപ്സിസ് എന്റര്‍ടൈന്‍മെന്റ് , ടി സീരിസ് എന്നീ കമ്ബനികളും ചിത്രത്തിന്റെ നിര്‍മ്മാണത്തില്‍ പങ്കാളികളാണ്.

Top