ഇമ്രാന്‍ ഹഷ്മിയുടെ ‘ചീറ്റ് ഇന്ത്യ’; ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്ത്

മ്രാന്‍ ഹഷ്മിയുടെ നിര്‍മ്മാണത്തില്‍ ഒരുങ്ങുന്ന ചിത്രം ചീറ്റ് ഇന്ത്യയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. ഇന്ത്യന്‍ വിദ്യാഭ്യാസ സംവിധാനത്തിലെ കുറ്റകൃത്യങ്ങളുടെ കഥ പറയുന്ന ചിത്രമാണ് ചീറ്റ് ഇന്ത്യ.

പോസ്റ്ററില്‍ നിന്ന് ചിത്രത്തിന്റെ ഏകദേശ കഥാതന്തു വ്യക്തമാണ്. അഡ്മിഷന്‍ കാര്‍ഡുകള്‍, വിദ്യാര്‍ഥികളുടെ ഫോട്ടോകള്‍ എന്നിവയെല്ലാം പോസ്റ്ററില്‍ കാണാം. ഒരു പെട്ടി നിറയെ കോഴ പണവും പോസ്റ്ററില്‍ കാണാം.

ക്യാപ്റ്റന്‍ നവാബ് എന്ന ചിത്രത്തിന് ശേഷം ഇമ്രാന്‍ ഹഷ്മിയുടെ കമ്പനി നിര്‍മ്മിക്കുന്ന രണ്ടാമത്തെ ചിത്രമാണ് ചീറ്റ് ഇന്ത്യ. സൗമിക് സെന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ചീറ്റ് ഇന്ത്യ. കൂടാതെ എലിപ്‌സിസ് എന്റര്‍ടൈന്‍മെന്റ് , ടി- സീരിസ് എന്നീ കമ്പനികളും ചിത്രത്തിന്റെ നിര്‍മ്മാണത്തില്‍ പങ്കാളികളാണ്. ചിത്രം 2019 ജനുവരി 25ന് തിയറ്ററുകളിലെത്തും.

Top