കുറഞ്ഞ വിലയ്ക്ക് കുട്ടികൾക്ക് ലാപ്ടോപ്പ്: 10 ലക്ഷം കുടുംബങ്ങള്‍ക്ക് പ്രയോജനം

laptop

തിരുവനന്തപുരം: സാധാരണക്കാരുടെ കുട്ടികൾക്ക് കുറഞ്ഞ വിലയ്ക്ക് ലാപ്ടോപ്പ് നൽകുന്ന പദ്ധതിക്ക്  തുടക്കം കുറിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. ഓണ്‍ലൈന്‍ പഠനം സാര്‍വത്രികമായ സാഹചര്യത്തിലാണ് ലാപ്പ്ടോപ് കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കാന്‍ വേണ്ടി ‘വിദ്യാശ്രീ ചിട്ടി’ പദ്ധതി മുഖാന്തരം ലാപ്ടോപ്പ് വിതരണം ചെയ്യുന്നതെന്ന് ഫേസ്ബുക്ക് പോസ്റ്റിൽ അദ്ദേഹം വ്യക്തമാക്കി.

ഏറ്റവും കുറഞ്ഞ വില ക്വാട്ട് ചെയ്ത കമ്പനിക്കു മാത്രമായി വിതരണ കരാര്‍ നല്‍കുകയല്ല ചെയ്തിട്ടുള്ളത്. ടെന്‍ഡറില്‍ സാങ്കേതികമായി യോഗ്യതയുള്ള എല്ലാ കമ്പനികളെയും എംപാനല്‍ ചെയ്യുകയും, അതു പ്രകാരം, അപേക്ഷകര്‍ക്ക് ഇഷ്ടമുള്ള ലാപ്ടോപ്പ് തിരഞ്ഞെടുക്കാന്‍ കഴിയുന്ന രീതിയില്‍ പദ്ധതി ആവിഷ്കരിക്കുകയും ചെയ്തു.

ആശ്രയ, എസ്.സി-എസ്.ടി കുടംബങ്ങളിലെ കുട്ടികള്‍ക്കാണ് ആദ്യ ഘട്ടത്തില്‍ ലാപ്ടോപ്പ് നല്‍കുന്നത്. ആശ്രയ കൂടുംബങ്ങള്‍ക്ക് 50 ശതമാനം ഡിസ്ക്കൗണ്ട് ലഭ്യമായിരിക്കും. വിലയുടെ 25 ശതമാനം വരെ തദ്ദേശ ഭരണസ്ഥാപനങ്ങള്‍ സബ്സിഡി നല്‍കും.

കേരള സ്റ്റേറ്റ് ഫിനാഷ്യല്‍ എന്‍റര്‍പ്രൈസസ്സ് ആണ് ഈ ചിട്ടി ആരംഭിച്ചത്. വിദ്യാശ്രീ ചിട്ടിയില്‍ ചേരുന്ന കുടുംബശ്രീ അംഗങ്ങള്‍ക്ക് തിരിച്ചടവിന്‍റെ മൂന്നാം മാസം ലാപ്ടോപ്പ് നല്‍കും.

Top