cheaf Justice Mohan Shantanagoudar statement

highcourt

കൊച്ചി :ഹൈക്കോടതിയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് വിലക്കില്ലെന്ന് ചീഫ് ജസ്റ്റിസ്.

അഡ്വക്കേറ്റ് ജനറല്‍ സി.പി.സുധാകരപ്രസാദുമായി നടത്തിയ ചര്‍ച്ചയിലാണ് ചീഫ് ജസ്റ്റിസ് മോഹന്‍ എം.ശാന്തനഗൗഡര്‍ നിലപാട് ആവര്‍ത്തിച്ചത്.

മാധ്യമപ്രവര്‍ത്തകര്‍ കോടതിയിലെത്തിയാല്‍ ആരും തടയില്ലെന്നും ചര്‍ച്ചയില്‍ ചീഫ് ജസ്റ്റിസ് പറഞ്ഞു.

ഹൈക്കോടതിയില്‍ മാധ്യമങ്ങളും അഭിഭാഷകരും തമ്മില്‍ സൗഹൃദ അന്തരീക്ഷമുണ്ടാകണമെന്ന് ജസ്റ്റിസ് കുര്യന്‍ ജോസഫ് പറഞ്ഞു.

ഹൈക്കോടതി ചീഫ് ജസ്റ്റിസ്, അഡ്വക്കേറ്റ് ജനറല്‍ , അഭിഭാഷക സംഘടനാ പ്രതിനിധികള്‍ എന്നിവരുമായി ജസ്റ്റിസ് കുര്യന്‍ ജോസഫ് സംസാരിച്ചു.

പ്രശ്‌നങ്ങള്‍ രമ്യമായി പരിഹരിക്കണമെന്ന് ചീഫ് ജസ്റ്റിസ് നിര്‍ദേശിച്ചതായും ജസ്റ്റിസ് കുര്യന്‍ ജോസഫ് വ്യക്തമാക്കി.

Top