വിപ്ലവ നക്ഷത്രം ചെ ഗുവേരയുടെ മകള്‍ മുഖ്യമന്ത്രി പിണറായി വിജയനെ സന്ദര്‍ശിച്ചു

തിരുവനന്തപുരം: ക്യൂബന്‍ വിപ്ലവ നേതാവ് ചെ ഗുവേരയുടെ മകള്‍ കേരളാ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച്ച നടത്തി. ക്ലിഫ് ഹൗസിലെത്തിയാണ് അലയ്ഡ മുഖ്യമന്ത്രിയെ കണ്ടത്. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, മന്ത്രിമാരായ കെ.കെ.ശൈലജ, കടകംപള്ളി സുരേന്ദ്രന്‍, സി.രവീന്ദ്രനാഥ്, വി.എസ്.സുനില്‍ക്കുമാര്‍ തുടങ്ങിയവരെയും അലയ്ഡ ഇന്ന് കാണും.

ഇന്നലെ രാത്രി തലസ്ഥാനത്തെത്തിയ അലയ്ഡയെ സിപിഎം പോളിറ്റ് ബ്യൂറെ അംഗം എം.എ.ബേബി, പാര്‍ട്ടി ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍, കെ.ടി.ഡി.സി ചെയര്‍മാന്‍ എം.വിജയകുമാര്‍, യുവജന കമീഷന്‍ അധ്യക്ഷ ചിന്ത ജെറോം എന്നിവര്‍ ചേര്‍ന്നാണ് സ്വീകരിച്ചത്. ഇന്ന് രാത്രി സിപിഎം-സിപിഐ നേതാക്കളുമായി കൂടിക്കാഴ്ച്ച നടത്തുന്ന അലയ്ഡ 31-ന് ഇ.എം.എസ് അക്കാദമി സന്ദര്‍ശിച്ച ശേഷം കണ്ണൂരുലേക്ക് തിരിക്കും. കണ്ണൂരിലെ വിവിധ പരിപാടികളിലും, ശേഷം എറണാകുളം അങ്കമാലിയില്‍ സംഘടിപ്പിച്ചിരിക്കുന്ന പരിപാടിയിലും സംബന്ധിച്ചശേഷം മടങ്ങും.

Top