പ്രതീക്ഷയോടെ ചാവേര്‍; നാളെ മുതല്‍ തീയറ്ററിലേക്ക്

ടനും സംവിധായകനുമായ ജോയ് മാത്യുവിന്റെ തിരക്കഥയില്‍ ടിനു പാപ്പച്ചന്‍ ഒരുക്കുന്ന ചാവേര്‍ നാളെ മുതല്‍ തീയേറ്ററിലേക്ക്.  കാവ്യ ഫിലിം കമ്പനി, അരുണ്‍ നാരായണ്‍ പ്രൊഡക്ഷന്‍സ് എന്നീ ബാനറുകളില്‍ വേണു കുന്നപ്പിള്ളി, അരുണ്‍ നാരായണ്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ഇന്നുവരെ കണ്ടിട്ടില്ലാത്ത ഗെറ്റപ്പില്‍ ചാക്കോച്ചന്‍ എത്തുന്ന ചിത്രത്തില്‍ അര്‍ജുന്‍ അശോകന്‍, ആന്റണി വര്‍ഗീസ് എന്നിവരും നായകന്മാരാണ്. ഒരു പൊളിറ്റിക്കല്‍ ട്രാവല്‍ ത്രില്ലറായാണ് സിനിമ ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ ഓണ്‍ലൈന്‍ ബുക്കിങ് ആരംഭിച്ചു കഴിഞ്ഞു.

കണ്ണൂരിന്റെ പശ്ചാതലത്തില്‍ രാഷ്ട്രീയ കൊലപാതകങ്ങളും വന്യമായ മനസ്സുള്ള ചില മനുഷ്യരും അവരുടെ ജീവിത വഴികളിലെ രക്തരൂക്ഷിതമായ സംഭവങ്ങളുമൊക്കെയാണ് സിനിമയുടെ പശ്ചാത്തലം. ചിത്രത്തിന്റെ ആദ്യ ഗാനമായ ‘പാലിക പൊലിക’ ഇതിനോടകം തന്നെ പ്രേക്ഷക ശ്രദ്ധ നേടികഴിഞ്ഞു. രണ്ട് ചിത്രങ്ങള്‍ കൊണ്ട് തന്നെ പ്രേക്ഷകരെ കൈയ്യിലെടുത്ത ടിനു പാപ്പച്ചന്റെ ചാവേറിനായി പ്രേക്ഷകരുടെ പ്രതീക്ഷകളും വളരെ വലുതാണ്. ആ പ്രതീക്ഷകളെ വെറുതെയാക്കില്ല എന്ന് തന്നെയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി തുടരുന്ന ട്രെയിലര്‍ നല്‍കുന്ന ഉറപ്പും. മനോജ് കെ.യു, സംഗീത, സജിന്‍ ഗോപു, അനുരൂപ് തുടങ്ങി നിരവധി താരങ്ങളാണ് സിനിമയില്‍ അണിനിരക്കുന്നത്.

Top