ചാവക്കാട് നൗഷാദ് വധക്കേസില്‍ പുതിയ അന്വേഷണ സംഘം. . .

തൃശ്ശൂര്‍: ചാവക്കാട് പുന്നയില്‍ കോണ്‍ഗ്രസ് നേതാവ് നൗഷാദിനെ കൊന്ന കേസില്‍ ക്രൈംബ്രാഞ്ചിനെയും പൊലീസിനെയും ഉള്‍പ്പെടുത്തി കൊണ്ട് പുതിയ അന്വേഷണ സംഘം.

അന്വേഷണത്തിന്റെ മേല്‍നോട്ടം വഹിക്കുന്നത് ക്രൈംബ്രാഞ്ച് ഐജി ശ്രീജിത്തായിരിക്കും. അന്വേഷണം കാര്യ ക്ഷമമാക്കണമെന്ന് നൗഷാദിന്റെ കുടുംബം ആവശ്യപ്പെട്ടിരുന്നു. കുടുംബത്തിന്റെ ആവശ്യപ്രകാരമാണ് നടപടി. കേസില്‍ ഇതുവരെ ആറ് പേരാണ് പിടിയിലായത്.

ജൂലൈ 31നാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകനായ നൗഷാദിനെ ചാവക്കാട് വെച്ച് ബൈക്കിലെത്തിയ സംഘം വെട്ടി കൊലപ്പെടുത്തിയത്.

Top