ചാവക്കാട് ടോറസ് ലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ച് നവവധുവിന് ദാരുണാന്ത്യം

ചാവക്കാട്: ടോറസ് ലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ച് നവവധു മരിച്ചു. മണത്തല ബേബി റോഡ് രാമാടി വീട്ടില്‍ നന്ദകിഷോറിന്റെ ഭാര്യ നൈമയാണ് (23) മരിച്ചത്.

ചാവക്കാട് വിശ്വനാഥ ക്ഷേത്രത്തിനടുത്ത് ദേശീയപാത 66 ല്‍ ഇന്ന് ഉച്ചയ്ക്ക് 12.20 നായിരുന്നു അപകടം.

ഭര്‍ത്താവിന്റെ വീട്ടില്‍നിന്നു വടക്കേക്കാടുള്ള ബാങ്കിലേക്ക് സ്‌കൂട്ടറില്‍ പോകുമ്പോഴായിരുന്നു അപകടം. ഗുരുതര പരുക്കേറ്റ നൈമയെ ഹയാത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ജനുവരി അഞ്ചിനായിരുന്നു ഇവരുടെ വിവാഹം.

Top