ചാവക്കാട് സ്പിരിറ്റ് വേട്ട, 1505 ലിറ്റര്‍ സ്പിരിറ്റ് പിടിച്ചെടുത്തു

ചാവക്കാട്: ചാവക്കാട് എടക്കഴിയൂര്‍ സ്പിരിറ്റ് വേട്ട. 43 കന്നാസുകളിലായി സൂക്ഷിച്ച 1505 ലിറ്റര്‍ സ്പിരിറ്റാണ് പിടിച്ചെടുത്തത്. 2 പേര്‍ പിടിയിലായ്. സംസ്ഥാന എക്‌സൈസ് അസിസ്റ്റന്റ് കമ്മീഷണര്‍ അനി കുമാറിന്റെ നേതൃത്വത്തിലുള്ള എക്‌സൈസ് സംഘമാണ് സ്പിരിറ്റ് പിടികൂടിയത്. കണ്ണൂര്‍ തളി പറമ്പ് സ്വദേശികളായ ലിനീഷ്, നവീന്‍ എന്നിവരാണ് പിടിയിലായത്.

രഹസ്യ വിവരത്തെ തുടര്‍ന്ന് എക്‌സൈസ് സംഘം വിവിധയിടങ്ങളില്‍ ഇവര്‍ക്കായി വല വിരിച്ചിരുന്നു. ഇതിനിടയില്‍ എടക്കഴിയൂര്‍ ചങ്ങാടം പാലം വഴി ഗുരുവായൂരിലേക്ക് പോകാന്‍ ശ്രമിക്കുന്നതിനിടെയാണ് സംഘം പിടിയിലായത്. ചങ്ങാടത്തിന്റെ മുകളിലെ ഇരുമ്പ് ബാര്‍ മൂലം ഇവരുടെ വാഹനം പുറത്തേക്ക് കടക്കാന്‍ പറ്റാത്ത സ്ഥിതിയായിരുന്നു.

ഇതേതുടര്‍ന്ന് ഇവരുടെ പിക്കപ്പ് വാഹനം സൈഡ് ഒതുക്കി പാര്‍ക്ക് ചെയുന്നതിടയില്‍ എക്‌സൈസ് സംഘം എത്തി ഇവരെ പിടികൂടുകയായിരുന്നു. കര്‍ണാടകയില്‍ നിന്ന് ഗുരുവായൂരിലേക്ക് കൊണ്ട് വരുകയായിരുന്നു പിടിച്ചെടുത്ത സ്പിരിറ്റ്. വാഹനത്തില്‍ ക്യാനുകള്‍ ചകിരി നാരില്‍ പൊതിഞ്ഞാണ് സ്പിരിറ്റ് കൊണ്ട് പോയിരുന്നത്.

Top