ചൗഹാനെ തഴഞ്ഞു; മധ്യപ്രദേശില്‍ മോഹന്‍ യാദവ് മുഖ്യമന്ത്രിയാകും

മധ്യപ്രദേശ്: മോഹന്‍ യാദവ് മധ്യപ്രദേശ് മുഖ്യമന്ത്രിയാകും. ദക്ഷിണ ഉജ്ജയിനിലെ എംഎല്‍എയും മുന്‍ വിദ്യാഭ്യാസ മന്ത്രിയും പ്രമുഖ ഒബിസി നേതാവുമാണ് മോഹന്‍ യാദവ്. മുഖ്യമന്ത്രി പട്ടികയിലേക്ക് സാധ്യത പട്ടികയിലുണ്ടായിരുന്ന ശിവരാജ് സിംഗ് ചൗഹാനെ ഉള്‍പ്പെടെയുള്ള നേതാക്കളെ തഴഞ്ഞാണ് മധ്യപ്രദേശില്‍ മോഹന്‍ യാദവിനെ തെരഞ്ഞെടുത്തിരിക്കുന്നത്.

ജഗദീഷ് ദേവ്ഡ, രാജേഷ് ശുക്ല എന്നിവരായിരിക്കും ഉപമുഖ്യമന്ത്രിമാര്‍. കേന്ദ്രമന്ത്രി നരേന്ദ്ര സിംഗ് തോമര്‍ സ്പീക്കറായേക്കും. ശിവരാജ് സിംഗ് ചൗഹാന് തല്‍ക്കാലം പദവികളില്ല. പ്രതിഷേധവുമായി ചൌഹാന്റെ അണികള്‍ രംഗത്തെത്തിയിട്ടുണ്ട്.

Top