സ്റ്റീല്‍ പ്ലാന്റ് ഇതുവരെ നടപ്പായില്ല, കര്‍ഷകര്‍ക്ക് ഭൂമി തിരികെ നല്‍കാനൊരുങ്ങി ഛത്തീസ്ഗഢ് സര്‍ക്കാര്‍

റായ്പുര്‍: കര്‍ഷകരില്‍ നിന്ന് വ്യവസായശാല തുടങ്ങാന്‍ ഏറ്റെടുത്ത ഭൂമി തിരികെ നല്‍കാന്‍ ഛത്തീസ്ഗഢ് സര്‍ക്കാര്‍. സ്ഥലം ഏറ്റെടുത്ത് അഞ്ച് വര്‍ഷം കഴിഞ്ഞിട്ടും പദ്ധതി നടപ്പാകാത്ത സാഹചര്യത്തിലാണ് കര്‍ഷകര്‍ക്ക് ഭൂമി തിരിച്ച് നല്‍കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നത്.

ടാറ്റാ സ്റ്റീല്‍ പ്ലാന്റിനു വേണ്ടി ഏറ്റെടുത്ത ഭൂമിയാണ് കര്‍ഷകര്‍ക്ക് മടക്കി നല്‍കുന്നത്. ബസ്തറിലെ ഗോത്രവിഭാഗത്തില്‍ പെടുന്ന കര്‍ഷകരില്‍ നിന്ന് ഏറ്റെടുത്ത ഭൂമിയാണ് തിരികെ നല്‍കുന്നത്. 2005ല്‍ ബി ജെ പി സര്‍ക്കാരാണ് ബസ്തര്‍ ജില്ലയില്‍ സ്റ്റീല്‍ പ്ലാന്റ് ആരംഭിക്കുന്നതിന് ടാറ്റയുമായി കരാര്‍ ഒപ്പിട്ടത്. 2008ലാണ് ഭൂമി ഏറ്റെടുത്തത്.

സ്ഥലം ഏറ്റെടുത്തിട്ട് അഞ്ചുവര്‍ഷം കഴിഞ്ഞും പദ്ധതി ആരംഭിച്ചിട്ടില്ലെങ്കില്‍ ഉടമകള്‍ക്ക് ഭൂമി തിരികെ നല്‍കുമെന്ന് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ പ്രഖ്യാപിച്ചിരുന്നു. അതാണിപ്പോള്‍ നടപ്പാക്കാനൊരുങ്ങുന്നത്. അധികാരത്തിലെത്തിയതിനു പിന്നാലെ കര്‍ഷകരുടെ വായ്പ സര്‍ക്കാര്‍ എഴുതിത്തള്ളിയിരുന്നു.

Top