‘ചതുര്‍മുഖം’; ശ്വേത മോഹന്‍ ആലപിച്ച ഗാനം പുറത്തിറങ്ങി

ഞ്ജു വാര്യരും സണ്ണി വെയ്നും മുഖ്യവേഷങ്ങളിലെത്തുന്ന ചതുര്‍മുഖത്തിലെ വീഡിയോ ഗാനം പുറത്തിറങ്ങി. മലയാളത്തിലെ ആദ്യ ടെക്‌നോ- ഹൊറര്‍ ചിത്രമായ ചതുര്‍മുഖത്തിലെ ശ്വേത മോഹന്‍ ആലപിച്ച ഗാനമാണ് റിലീസ് ചെയ്തത്. മനു മഞ്ജിത് രചന നിര്‍വഹിച്ച ഗാനത്തിന് ഈണം പകര്‍ന്നിരിക്കുന്നത് ഇബ്ലിസ്, അഡ്വെഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടന്‍ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ഡോണ്‍ വിന്‍സെന്റാണ്.

രഞ്ജിത്ത് കമല ശങ്കറും സലില്‍ വിയും ചേര്‍ന്നാണ് മലയാള ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. അഭയകുമാര്‍.കെ, അനില്‍ കുര്യന്‍ എന്നിവരാണ് തിരക്കഥാകൃത്തുക്കള്‍. ചതുര്‍മുഖത്തിലെ നാല് മുഖങ്ങളെ അണിയറപ്രവര്‍ത്തകര്‍ നേരത്തെ പരിചയപ്പെടുത്തിയിരുന്നു.

മഞ്ജു വാര്യരും സണ്ണി വെയ്നും അലന്‍സിയറും ആദ്യ മൂന്ന് കഥാപാത്രങ്ങളാകുമ്പോള്‍, സ്മാര്‍ട്ട് ഫോണാണ് ചിത്രത്തിലെ നാലാമത്തെ മുഖം. അഭിനന്ദന്‍ രാമാനുജമാണ് ഛായാഗ്രഹകന്‍. മനോജ് സി.എസ് എഡിറ്റിങ് നിര്‍വഹിക്കുന്ന ചിത്രം നിര്‍മിക്കുന്നത് ജിസ് ടോംസും ജസ്റ്റിസ് തോമസും ചേര്‍ന്നാണ്.

 

Top