‘ചതുര്‍മുഖം’; ട്രെയിലര്‍ പുറത്തിറങ്ങി

ഞ്ജു വാര്യര്‍- സണ്ണി വെയ്ന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങള്‍ ആകുന്ന ടെക്‌നോ-ഹൊറര്‍ ചിത്രം ചതുര്‍മുഖത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. രഞ്ജീത്ത് കമല ശങ്കറും, സലില്‍ വിയും ചേര്‍ന്നു സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ നിര്‍മ്മാണം ജിസ്സ് ടോംസ് മൂവീസിന്റെ ബാനറില്‍ മഞ്ജു വാര്യര്‍ പ്രൊഡക്ഷന്‍സുമായി ചേര്‍ന്ന് ജിസ്സ് ടോംസും, ജസ്റ്റിന്‍ തോമസും ചേര്‍ന്ന് നിര്‍വ്വഹിച്ചിരിക്കുന്നു.

ചിത്രം ഏപ്രില്‍ 8ന് തിയ്യറ്ററില്‍ എത്തും. ചതുര്‍മുഖത്തിലെ മൂന്നു മുഖങ്ങളായ മഞ്ജു വാര്യര്‍, സണ്ണി വെയ്ന്‍, അലന്‍സിയര്‍ എന്നിവരെ കൂടാതെ നാലാമത്തെ മുഖമായ ഒരു സ്മാര്‍ട്ട് ഫോണിനെ ചുറ്റിപറ്റിയുള്ള പശ്ചാത്തലം കൗതുകത്തിന് വഴി ഒരുക്കുന്നു. ഇതുവരെ കണ്ട ഹൊറര്‍ ചിത്രങ്ങളില്‍ നിന്ന് തികച്ചും വ്യത്യസ്തത പുലര്‍ത്തുന്ന ഒന്നായിരിക്കും ചതുര്‍മുഖമെന്നു ത്രില്ലിംഗ് ട്രെയിലറില്‍ നിന്ന് ഉറപ്പിക്കാം.

സയന്‍സും ടെക്‌നോളജിയുമായ് ബന്ധപ്പെട്ട പരാമര്‍ശങ്ങള്‍ നിറയെയുള്ള ട്രെയിലറില്‍ പ്രേക്ഷകര്‍ ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു മഞ്ജു വാര്യരെയാണ് കാണാന്‍ കഴിയുന്നത്. ത്രസിപ്പിക്കുന്ന സീക്വന്‍സുകളും ഭീതിയുളവാക്കുന്ന രംഗങ്ങളും കൊണ്ട് സമ്പന്നമായിരിക്കും സിനിമയെന്ന് സൂചന തരുന്ന അഭിനന്ദ് രാമാനുജത്തിന്റെ വിഷ്വല്‍സും ഡോണ്‍ വിന്‍സന്റിന്റെ പശ്ചത്തലസംഗീതവും ചതുര്‍മുഖത്തിനായുള്ള കാത്തിരിപ്പിന് ആക്കം കൂട്ടുന്നു.

മഞ്ജു വാര്യര്‍, സണ്ണി വെയിന്‍, അലന്‍സിയര്‍ ലോപ്പസ്, നിരഞ്ജന അനൂപ് എന്നിവരെ കൂടാതെ, ശക്തമായ ഒരു താരനിരയും, അണിയറപ്രവര്‍ത്തകരും ചതുര്‍ മുഖത്തില്‍ ഉണ്ട്. രചന അഭയകുമാര്‍ കെ, അനില്‍ കുര്യന്‍. സെഞ്ച്വറി ഫിലിംസാണ് ചതുര്‍ മുഖത്തിന്റെ വിതരണം നിര്‍വ്വഹിക്കുന്നത്.

 

Top