സിദ്ധാര്‍ഥ് ഭരതന്റെ ‘ചതുരം’ റിലീസ് തീയതി പ്രഖ്യാപിച്ചു

റോഷൻ മാത്യു, സ്വാസിക വിജയ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സിദ്ധാർഥ് ഭരതൻ സംവിധാനം ചെയ്‍ത ചതുരം എന്ന ചിത്രം റിലീസിന് ഒരുങ്ങുന്നു. റിലീസ് തീയതി അണിയറക്കാർ പ്രഖ്യാപിച്ചു. നവംബർ 4 ന് ചിത്രം തിയറ്ററുകളിൽ എത്തും. നേരത്തെ സെപ്റ്റംബറിൽ തിയറ്ററുകളിൽ എത്തുമെന്ന് പ്രഖ്യാപിച്ചിരുന്ന ചിത്രമാണിത്. ശാന്തി ബാലചന്ദ്രൻ, അലൻസിയർ ലേ ലോപ്പസ്, നിഷാന്ത് സാഗർ, ലിയോണ ലിഷോയ്, ജാഫർ ഇടുക്കി, ജിലു ജോസഫ് തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

നിദ്ര, ചന്ദ്രേട്ടൻ എവിടെയാ, വർണ്ണ്യത്തിൽ ആശങ്ക എന്നീ ചിത്രങ്ങൾക്കു ശേഷം സിദ്ധാർഥ് ഭരതൻ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. സിദ്ധാർഥ് ഭരതനൊപ്പം വിനോയ് തോമസും ചേർന്നാണ് ചിത്രത്തിൻറെ രചന നിർവ്വഹിച്ചിരിക്കുന്നത്. ഗ്രീൻവിച്ച് എൻറർടെയ്ൻ‍മെൻറ്സ്, യെല്ലോ ബേഡ് പ്രൊഡക്ഷൻസ് എന്നീ ബാനറുകളിൽ വിനീത അജിത്ത്, ജോർജ് സാൻറിയാഗോ, ജംനീഷ് തയ്യിൽ, സിദ്ധാർഥ് ഭരതൻ എന്നിവർ ചേർന്നാണ് നിർമ്മാണം.

പ്രദീഷ് വർമ്മയാണ് ഛായാഗ്രാഹകൻ. സംഗീതം പ്രശാന്ത് പിള്ള, എഡിറ്റിംഗ് ദീപു ജോസഫ്, ടീസർ, ട്രെയ്‍ലർ കട്ട് ഡസ്റ്റി ഡസ്ക്, വരികൾ വിനായക് ശശികുമാർ, കലാസംവിധാനം അഖിൽരാജ് ചിറയിൽ, വസ്ത്രാലങ്കാരം സ്റ്റെഫി സേവ്യർ, മേക്കപ്പ് അഭിലാഷ് എം, സംഘട്ടനം മാഫിയ ശശി, സൌണ്ട് ഡിസൈൻ വിക്കി, കിഷൻ (സപ്ത), ഓഡിയോഗ്രഫി എം ആർ രാജകൃഷ്ണൻ, പ്രൊഡക്ഷൻ കൺട്രോളർ മനോജ് കാരന്തൂർ, അസോസിയേറ്റ് ഡയറക്ടർ ആംബ്രോ വർഗീസ്, സ്റ്റിൽ ഫോട്ടോഗ്രാഫർ ജിതിൻ മധു, പിആർഒ പപ്പെറ്റ് മീഡിയ, ടൈറ്റിൽ ഡിസൈൻ ഉണ്ണി സെറോ, വിഎഫ്എക്സ് ഡിജിബ്രിക്സ്, കളറിസ്റ്റ് പ്രകാശ് കരുണാനിധി, അസിസ്റ്റൻറ് കളറിസ്റ്റ് സജുമോൻ ആർ ഡി.

Top