ഛത്തീസ്ഗഢില്‍ മാവോയിസ്റ്റുകളുമായി ഏറ്റുമുട്ടല്‍ നാല് പേരെ വധിച്ചു

ഛത്തീസ്ഗഢ്; ചത്തീസ്ഗഢില്‍ മാവോയിസ്റ്റുകളുമായി ഉണ്ടായ ഏറ്റുമുട്ടലില്‍ പ്രത്യേക ദൗത്യസേന നാല് പേരെ വധിച്ചു. ദാംതാരി ജില്ലയില്‍ ഇന്ന് പുലര്‍ച്ചെയായിരുന്നു ഏറ്റുമുട്ടല്‍. കൊല്ലപ്പെട്ട മാവോയിസ്റ്റുകളില്‍ മൂന്ന് പേര്‍ സ്ത്രീകളാണെന്നാണ് സൂചന. ഏറ്റുമുട്ടലുണ്ടായ സ്ഥലത്ത് നിന്ന് തോക്കുകളടക്കം നിരവധി ആയുധങ്ങളും കണ്ടെടുത്തിട്ടുണ്ട്.

പ്രദേശത്ത് ഇപ്പോഴും തിരച്ചില്‍ തുടരുകയാണ്. കഴിഞ്ഞ ദിവസം ബീജാപുര്‍ ജില്ലയില്‍ മലയാളിയുള്‍പ്പെടെ നാല് സിആര്‍പിഎഫ് ജവാന്‍മാര്‍ മാവോയിസ്റ്റുകളുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടിരുന്നു. ഇതേ തുടര്‍ന്ന് സംസ്ഥാനത്ത് മാവോയിസ്റ്റുകള്‍ക്കെതിരെയുള്ള നടപടികള്‍ കൂടുതല്‍ ശക്തമാക്കിയിരിക്കുകയാണ്.

Top