ഛത്തീസ്ഗഢില്‍ 15 കോണ്‍ഗ്രസ് എംഎല്‍എമാരെ നിയമിച്ച് മുഖ്യമന്ത്രി

റായ്പുര്‍: ഛത്തീസ്ഗഢില്‍ ക്യാബിനറ്റ് മന്ത്രിമാരുടെ ഓഫീസുകളില്‍ പാര്‍ലമെന്ററി സെക്രട്ടറിമാരായി 15 കോണ്‍ഗ്രസ് എംഎല്‍എമാരെ നിയമിച്ച് മുഖ്യമന്ത്രി ഭൂപേഷ് ബഘേല്‍. ഇതില്‍ 10 പേരും പിന്നാക്ക വിഭാഗത്തില്‍ നിന്നും പട്ടിക വര്‍ഗ വിഭാഗത്തില്‍നിന്നുമുള്ളവരാണ്. മൂന്ന് പേര്‍ സ്ത്രീകളാണ്.

അതേസമയം രാജസ്ഥാനിലെ സംഭവ വികാസങ്ങള്‍ കണക്കിലെടുത്ത് പാര്‍ട്ടിയില്‍ ഭിന്നിപ്പിനുള്ള സാധ്യത ഇല്ലാതാക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്ന് ബിജെപി ആരോപിച്ചു. പുതിയ നിയമനം ലഭിച്ചവര്‍ രാജസ്ഥാന്‍ മുന്‍ ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റിന് നന്ദി പറയണമെന്നും ബിജെപി എംപി സുനില്‍ സോണി വ്യക്തമാക്കി.

Top