ഛത്തീസ്ഗഡില്‍ മാവോയിസ്റ്റുകളെ നേരിടാന്‍ ഇനി വനിതാ കമാന്റോകള്‍

ബസ്തര്‍: ദന്തേശ്വരി ഫൈറ്റേഴ്‌സ് എന്ന പേരില്‍ മാവോയിസ്റ്റുകളെ നേരിടാന്‍ വനിതാ കമാന്റോകളും. ഛത്തീസ്ഗഡിലാണ് മാവോയിസ്റ്റുകളെ നേരിടാന്‍ സര്‍ക്കാര്‍ വനിതാ സംഘത്തെ നിയോഗിച്ചിരിക്കുന്നത്.

30 പേരടങ്ങുന്ന സംഘം ചത്തീസ്ഗഡില്‍ ദന്തേവാഡ- ബസ്തര്‍ മേഖലയിലാണ് വിന്യസിക്കപ്പെട്ടിരിക്കുന്നത്. പൊലീസിനും സൈന്യത്തിനുമൊപ്പമായിരിക്കും ഇവര്‍ പ്രവര്‍ത്തിക്കുകയെന്ന് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് ദിനേശ്വരി നന്ദ് പറഞ്ഞു. ഇവര്‍ക്ക് പ്രത്യേക മാവോയിസ്റ്റ് വിരുദ്ധ പരിശീലനം നല്‍കുകയും ചെയ്തിട്ടുണ്ട്.

ദന്തേവാഡ- ബസ്തര്‍ മേഖലകളില്‍ മാവോയിസ്റ്റ് അംഗങ്ങളില്‍ കൂടുതല്‍ പേരും വനിതകളാണ്. ഇവരെ കീഴ്‌പ്പെടുത്താന്‍ ഈ നീക്കത്തിലൂടെ എളുപ്പം സാധിക്കുമെന്നാണ്‌ പൊലീസ് നിഗമനം.

Top