ആദ്യ ക്വാളിഫയര്‍ മത്സരത്തില്‍ ഹൈദരാബാദിനെതിരെ ചെന്നൈയ്ക്ക് 140 റണ്‍സ് വിജയലക്ഷ്യം

chennai-super-kings

മുംബൈ: ഐ.പി.എല്‍ ആദ്യ ക്വാളിഫയര്‍ മത്സരത്തില്‍ ഹൈദരാബാദിനെതിരെ ചെന്നൈയ്ക്ക് 140 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഹൈദരാബാദിന് നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 139 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ.

ഹൈദരാബാദ് ബാറ്റിംഗ് നിരയില്‍ മറ്റാര്‍ക്കും മികച്ച പ്രകടനം കാഴ്ച വയ്ക്കാനായില്ല. അച്ചടക്കത്തോടെ ബോള്‍ ചെയ്ത ചെന്നൈയുടെ ബൗളര്‍മാരാണ് ഹൈദരാബാദിനെ തകര്‍ത്തത്. ചെന്നൈയ്ക്കായി ഡ്വെയ്ന്‍ ബ്രാവോ രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ദീപക് ചാഹര്‍, ലുംഗി എങ്കിഡി, ഷാദുല്‍ ടാക്കൂര്‍, രവീന്ദ്ര ജഡേജ എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.

Top