ബസില്‍ യാത്രക്കാരിയുടെ പണമടങ്ങിയ ബാഗ് തട്ടിയെടുത്ത തമിഴ്‌നാട് സ്വദേശിനി പിടിയില്‍

prison

ചാരുംമൂട്: സ്വകാര്യ ബസില്‍ യാത്രക്കാരിയുടെ പണമടങ്ങിയ ബാഗ് തട്ടിയെടുത്ത തമിഴ്‌നാട് സ്വദേശിനി പിടിയില്‍. തമിഴ്‌നാട് തെങ്കാശി സ്വദേശിയായ മീനാക്ഷി(24)യെയാണ് നൂറനാട് പൊലീസ് പിടികൂടിയത്.

ആനയടി സ്വദേശിയായ വീട്ടമ്മ ചാരുംമൂട്ടിലേക്ക് സ്വപ്ന എന്ന സ്വകാര്യ ബസില്‍ യാത്ര ചെയ്യുമ്പോഴാണ് ബാഗ് നഷ്ടപ്പെട്ടതറിഞ്ഞത്. സംശയം തോന്നി തമിഴ്നാട്ടുകാരിയെ ചോദ്യം ചെയ്‌തെതെങ്കിലും ബാഗ് കണ്ടെത്താനായില്ല. ചാരുംമൂട്ടില്‍ ബസ് ഇറങ്ങിയ യാത്രക്കാരി നേരെ നൂറനാട് പൊലീസ് സ്റ്റേഷനിലെത്തി വിവരമറിയിക്കുകയായിരുന്നു.

തുടര്‍ന്ന് ഹൗസ് ഓഫീസര്‍ വി.ബിജുവിന്റെ നേതൃത്വത്തിലുള്ള സംഘം ബസിനെ പിന്‍തുടര്‍ന്നു കായംകുളത്തെത്തി മീനാക്ഷിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇവരില്‍ നിന്നും 2800 രൂപ, എടിഎം കാര്‍ഡ്, ആധാര്‍ കാര്‍ഡ് അടങ്ങിയ ബാഗ് കണ്ടെടുത്തു.

Top