Charuhasan to play a local don

തെന്നിന്ത്യന്‍ സിനിമയിലെ കാരണവന്‍മാരിലൊരാളായ ചാരുഹാസന്‍ അധോലോക നായകനായി വേഷമിടുന്നു. വിജയ് ശ്രീ. ജി എന്ന നവാഗത സംവിധായകന്റെ ചിത്രത്തിലാണ് ചാരുഹാസന്‍ വീണ്ടും അഭിനയിക്കാനെത്തുന്നത്.

ചിത്രത്തില്‍ അഭിനയിക്കുന്നതിനായി ചാരുഹാസനെ സമീപിച്ചപ്പോള്‍ അദ്ദേഹം ആദ്യം ആശങ്ക പ്രകടിപ്പിച്ചുവെന്നാണ് സംവിധായന്‍ പറയുന്നത്.
തനിക്ക് 86 വയസായെന്നും ഒരു വൃദ്ധനായി പോയെന്നും അതിനാല്‍ താന്‍ അഭിനയിച്ചാല്‍ ശരിയാകുമോയെന്നും ചാരുഹാസന്‍ ചോദിച്ചതായി വിജയ് ശ്രീ. ജി വെളിപ്പെടുത്തി.

ഒരു അഭിനേതാവെന്ന നിലയില്‍ ചാരുഹാസന്‍ എന്നെ ഒരുപാട് ആകര്‍ഷിച്ചിട്ടുണ്ട്. എന്റെ ചിത്രത്തിലെ കഥാപാത്രം 86 വയസുള്ള ഒരു അധോലോക നായകനാണ്. അദ്ദേഹം അഭിനയിക്കാമെന്ന് സമ്മതിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്നും വിജയ് പറഞ്ഞു.

Top