മുംബൈയിലെ ഘാട്‌കോപറില്‍ ലാന്‍ഡിംഗിനിടെ ചാര്‍ട്ടേഡ് വിമാനം തകര്‍ന്നു

മുംബൈ്: മുംബൈയില്‍ ഘട്‌കോപാറിനടുത്ത് സര്‍വോദയ നഗറില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ ചാര്‍ട്ടേര്‍ഡ് വിമാനം തകര്‍ന്ന് അപകടം. 5 പേര്‍ മരിച്ചതായാണ് വിവരം. ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ കിംഗ് എയര്‍ സി 90 എന്ന വിമാനമാണ് തകര്‍ന്നതെന്നാണ് റിപ്പോര്‍ട്ട്. ജുഹുവില്‍ നിന്ന് പരീക്ഷണാര്‍ത്ഥം പറപ്പിച്ച വിമാനം നിയന്ത്രിച്ചിരുന്ന പൈലറ്റും മരണപ്പെട്ടു. അഗ്‌നിശമന സേനയുടെയും പൊലീസിന്റെയും നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.

Top