അശ്വിന്‍ കുമാര്‍ നായകവേഷത്തിലെത്തുന്ന ചാര്‍മിനാര്‍ ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി

charminar-poove-poove-song

നിവിന്‍ പോളി ചിത്രമായ ജേക്കബിന്റെ സ്വര്‍ഗരാജ്യത്തിലെ വില്ലന്‍ കഥാപാത്രം അവതരിപ്പിച്ച അശ്വിന്‍ കുമാര്‍ നായകവേഷത്തിലെത്തുന്ന ‘ചാര്‍മിനാര്‍’ എന്ന സിനിമയുടെ ട്രെയിലര്‍ പുറത്തിറങ്ങി.

നവാഗതനായ അജിത് സി ലോകേഷ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അശ്വിന്‍ കുമാര്‍, ഹേമന്ത് മേനോന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്നു. സിനിമയില്‍ തെന്നിന്ത്യന്‍ സുന്ദരി ഹര്‍ഷികയാണ് നായിക.

സെവന്‍ ജെ ഫിലിംസിന്റെ ബാനിറില്‍ സിറാജുദ്ദീന്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രാഹകന്‍ ഫൈസല്‍ വി ഖാലിദാണ്. ജോഫി തരകന്‍ എഴുതിയ വരികള്‍ക്ക് ജെസിന്‍ ജോര്‍ജാണ് സംഗീതം നല്‍കിയിരിക്കുന്നത്.

Top