ജീവകാരുണ്യ പ്രവര്‍ത്തനം ; സൂപ്പര്‍ കാര്‍ സെന്നയുടെ അവസാന മോഡല്‍ ലേലം ചെയ്​ത്​ മക്​ലാരന്‍

ജീവകാരുണ്യ പ്രവര്‍ത്തനം നടത്തുന്നതിനായി സൂപ്പര്‍ കാര്‍ സെന്നയുടെ അവസാന മോഡല്‍ ബ്രീട്ടിഷ്​ സ്​പോര്‍ട്​സ്​ കാര്‍ നിര്‍മാതാക്കളായ​ മക്​ലാരന്‍ ലേലം ചെയ്തു.

15.20 കോടിക്കാണ്​ ലേലത്തില്‍ കാര്‍ വിറ്റുപോയത്​. സന്നദ്ധ സംഘടനയായ അയ്​ടോണ്‍ സെന്ന ഇന്‍സ്​റ്റിട്യൂട്ടിനാണ്​​ ലേലത്തിലുടെ ലഭിച്ച തുക മക്​ലാരന്‍ കൈമാറുക.

500 സെന്ന കാറുകൾ നിർമ്മിച്ചതിൽ 499 എണ്ണവും വിറ്റുപോയിരുന്നു. അവസാനത്തെ മോഡലാണ്​ ലേലത്തിനായി മാറ്റിവെച്ചത്​.

ബ്രസീലിലെ തെരുവില്‍ ജീവിക്കുന്ന കുട്ടികളുടെ ക്ഷേമത്തിനായി​ പ്രവര്‍ത്തിക്കുന്ന സംഘടനയാണ്​ അയ്​ടോണ്‍ സെന്ന ഇന്‍സ്​റ്റിട്യൂറ്റ്​.

Top