കൂടത്തായി കൂട്ടക്കൊലപാതകം; ആല്‍ഫൈന്‍ വധക്കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു

വടകര: കൂടത്തായി കൂട്ടക്കൊലപാതക കേസില്‍ മൂന്നാമത്തെ കുറ്റപത്രം സമര്‍പ്പിച്ചു. മുഖ്യപ്രതി ജോളിയുടെ രണ്ടാം ഭര്‍ത്താവ് ഷാജുവിന്റെ മകള്‍ ആല്‍ഫൈനെ കൊലപ്പെടുത്തിയ കേസിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. താമരശ്ശേരി മജിസ്ട്രേറ്റ് കോടതിയിലാണ് 500-ഓളം പേജുള്ള കുറ്റപത്രം സമര്‍പ്പിച്ചത്.

ഷാജുവിനെ വിവാഹം ചെയ്യുമ്പോള്‍ പെണ്‍കുഞ്ഞ് എന്ന നിലയില്‍ ആല്‍ഫെന്‍ ബാധ്യതയാകും എന്ന ചിന്തയാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ കെ.ജി സൈമണ്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.ബ്രെഡ്ഡില്‍ സയനൈഡ് ചേര്‍ത്ത് നല്‍കിയാണ് കുഞ്ഞിനെ കൊലപ്പെടുത്തിയത്.

129 സാക്ഷികളും 130 രേഖകളും അടങ്ങുന്നതാണ് കുറ്റപത്രം. കേസില്‍ റോയി തോമസിന്റെ സഹോദരന്‍ റോജോ തോമസ് മുഖ്യസാക്ഷിയാണ്.

Top