പി.സി.ജോര്‍ജ് എം.എല്‍.എയ്‌ക്കെതിരെ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു

തിരുവനന്തപുരം : എം.എല്‍.എ ഹോസ്‌റ്റലിലെ കാന്റീന്‍ ജീവനക്കാരനെ കൈയേറ്റം ചെയ്‌ത സംഭവത്തില്‍ പി.സി.ജോര്‍ജ് എം.എല്‍.എയ്‌ക്കെതിരെ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. മ്യൂസിയം പൊലീസാണ് ജുഡീഷ്യല്‍ ഒന്നാം ക്ളാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ എം.എല്‍.എയ്‌ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചത്.

2017 ഫെബ്രുവരി 27നായിരുന്നു സംഭവം. കാന്റീന്‍ കരാര്‍ ജീവനക്കാരനായിരുന്ന മനുവിനെയാണ് ഭക്ഷണം കൊണ്ടുകൊടുക്കാന്‍ താമസിച്ചതിന്റെ പേരില്‍ പി.സി.ജോര്‍ജ് മര്‍ദ്ദിച്ചത്. മനുവിന്റെ പരാതിയില്‍ മ്യൂസിയം പൊലീസ് കേസെടുക്കുകയായിരുന്നു.

Top